എന്നെക്കുറിച്ച്..

തിമിര്‍ത്തു പെയ്യുന്ന മഴ… കുത്തിയൊലിക്കുന്ന ചെളിവെള്ളം വന്നു നിറഞ്ഞ കുളം. പുതുമഴ ആഘോഷിക്കുന്ന പുതുമത്സ്യങ്ങള്‍…. അവയെ നോക്കിനില്ക്കുമ്പോഴാണ് അടുത്ത വീട്ടിലെ സുജാത വിളിച്ചു പറഞ്ഞത് ഞാന്‍ പത്താം തരം പാസ്സായത്രെ.. ഉയര്‍ന്ന മാര്‍ക്കുണ്ട്‌. പിന്നെ 5 കോളെജുകളില്‍ നിന്നായി 2 രൂപ നിരക്കില്‍ അഞ്ചു വീതം പേജുകളുള്ള അപേക്ഷാഫോറങ്ങള്‍ വാങ്ങി. എല്ലായിടത്ത് നിന്നും കാര്‍ഡുകള്‍ വന്നു. ഷുവര്‍ കാര്‍ഡ് തന്നെ. ചേരാന്‍ നേരത്ത് ചെന്ന് പെട്ടത് ഗുരുവായൂരപ്പന്‍ കോളേജില്‍. അവിടെ 5 വര്‍ഷം ഡിഗ്രി കഴിയും വരെ. ശേഷം സമാന്തര കോളേജില്‍ പഠിപ്പിക്കല്‍ ഒരു വര്‍ഷം. അവിടെ ശമ്പളമില്ല. ഭക്ഷണം വസ്ത്രം എന്നിവ മാത്രം. കഥയും നാടകവും കവിതയും ചൊല്‍ക്കാഴ്ച്ചയും പ്രസംഗവും.. ഒരു തരം ട്രെയിനിംഗ്. നാടകമെഴുത്ത് തുടങ്ങി… അതിനിടയ്ക്ക് മലയാളത്തില്‍ എം.എ. എഴുതിയാലെന്തെന്നൊരു തോന്നല്‍. എഴുതി. എന്തോ ഒരു പോരായ്മ. സുഹൃത്തുക്കള്‍ നല്ലവരായിരുന്നു. വീണ്ടും പഠനം. പുസ്തകങ്ങള്‍ തിരഞ്ഞു യാത്രകള്‍.. വായന… വായന.. വായനയ്ക്കപ്പുറം എഴുത്ത്… കുറച്ചു നാള്‍ ഒരു പത്രമാപ്പീസില്‍ ഇരുന്നു.
അതും ഒരു സഹായകമായത് എഴുത്തിനു തന്നെ. എഴുത്തിന്റെ നഷ്ടവും എഴുത്തിന്‍റെ ലാഭവും ഒന്നും നോക്കാന്‍ നേരം കിട്ടിയില്ല. പക്ഷെ 11 പുസ്തകങ്ങള്‍ ആയി.

 


രാജന്‍ തിരുവോത്ത്|RAJAN THIRUVOTH|rthiruvoth@gmail.com|Ph:9446473850
Advertisements

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.

%d bloggers like this: